കൊച്ചി: ചില ചാനലുകളെ ബഹിഷ്‌കരിക്കാനുള്ള സിനിമാ സംഘടനകളുടെ നീക്കം മണ്ടത്തരമെന്ന് സംവിധായകന്‍ വിനയന്‍.പണ്ട് മാധ്യമങ്ങളെ അനുകൂലിച്ചവര്‍ ഇപ്പോള്‍ ബഹിഷ്‌കരണം എന്ന് പറഞ്ഞാല്‍ ജനം പുച്ഛിച്ച് തള്ളുമെന്നും വിനയന്‍ കൊച്ചിയില്‍ പറഞ്ഞു. 

ഫെഫ്കയുടേയും അമ്മയുടെയും പ്രതിനിധികള്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് ചാനലുകളെ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. സിനിമാ സംഘടനകള്‍ക്ക് പുറമെ താരങ്ങളും ഓണത്തിന് ചാനലുകള്‍ ബഹിഷ്‌കരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.