മുംബൈ: ഷാരൂഖ് ഖാന്റെ പുതിയ ചിത്രം ഫാന്‍ പലതു കൊണ്ടും പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ്. ആര്യന്‍ ഖന്ന എന്ന സൂപ്പര്‍താരമായും അദ്ദേഹത്തിന്റെ കടുത്ത ആരാധകനായ ഗൗരവ് ആയും ഇരട്ട വേഷങ്ങളിലാണ് ഷാരൂഖ് ഇതില്‍ എത്തുന്നത്. 50കാരനായ ഷാരൂഖ് ഖാന്‍ എങ്ങനെയാണ് 25 വയസ്സുകാരനായ ഗൗരവ് ആയത്? സിനിമയല്ലേ, അതിലിത്ര കാര്യമുണ്ടോ എന്നാണ് ആലോചിക്കുന്നത് എങ്കില്‍, ഈ വീഡിയോ കാണുക. എത്ര മാത്രം അധ്വാനമുണ്ട് ആ പരിണാമത്തിനു പിന്നിലെന്ന് ഈ മേക്കിംഗ് വീഡിയോ കാണിച്ചു തരും. 

ഹോളിവുഡ് മേക്കപ്പ് പ്രതിഭയായ ഗ്രെഗ് കാനം ആണ് ഷാരൂഖിന്റെ ഈ മേക്കോവറിനു പിന്നില്‍. അഞ്ചു മണിക്കൂറിലേറെ നീണ്ട മേക്കപ്പിന് ഒടുവിലാണ് ഷാരൂഖ് ഗൗരവ് ആയി മാറിയത്.