തലകുത്തി നില്ക്കുന്ന ശില്പ ഷെട്ടി-വീഡിയോ കാണാം
ബോളിവുഡ് സുന്ദരി ശില്പ ഷെട്ടിയും യോഗയും തമ്മിലുളള ബന്ധം ബിടൌണില്‍ പാട്ടാണ്. 40 കഴിഞ്ഞും ശരീരം സ്ലിം ആയി സൂക്ഷിക്കുന്നതിന്റെ രഹസ്യം ഭക്ഷണപ്രിയ കൂടിയായ താരം തന്നെ പലപ്പോഴും വെളിപ്പെടുത്തിയിട്ടുമുണ്ട്.
ശില്പ യോഗ ചെയ്യുന്നതിന്റെ വീഡിയോകള്‍ മുമ്പും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഇത്തവണ താരത്തിന്റെ ഈ വീഡിയോ കണ്ട് ആരാധകര്‍ ശരിക്കും ഞെട്ടി. തലകുത്തനെ നില്കുന്ന ശില്പയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 15 വര്‍ഷമായി യോഗ പരിശീലിക്കുന്ന ശില്പയ്ക്ക് ഏറ്റവും ഭയമുള്ളതും ശീര്‍ഷാസനം തന്നെയെന്നാണ് താരം പറയുന്നത്. ശില്പ തന്നെയാണ് വീഡിയോ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചത്.