തുംഹാരി സുലു എന്ന തന്‍റെ പുതിയ ചിത്രത്തിലൂടെ 'നിങ്ങളുടെ രാത്രികളെ രസകരമാക്കാന്‍' ഒരുങ്ങുകയാണ് വിദ്യാബാലന്‍. സുരേഷ് ത്രിവാണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുലു എന്ന വീട്ടമ്മയായാണ് വിദ്യബാലന്‍ എത്തുന്നത്. ഒരു രാത്രികാല റേഡിയോ ഷോ അവതരിപ്പിക്കാന്‍ ഒരവസരം ലഭിക്കുന്നതോട് കൂടി സുലുവിന്‍റെ വിരസമായ ജീവിതം മാറിമറിയുന്നതാണ് സിനിമയുടെ പ്രമേയം. 

 'നിങ്ങളുടെ രാത്രികളെ രസകരമാക്കാന്‍' എന്ന് തുടങ്ങുന്ന സംഭാഷണങ്ങളിലൂടെയാണ് വിദ്യാബാലന്‍ സ്രോതാക്കളുടെ മനസ്സ് കവരുന്നത്. എന്നാല്‍ താരമിപ്പോള്‍ സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണ്. സിനിമയിലേതു പോലെ തന്നെ സെക്‌സി സംഭാഷണങ്ങളാണ് പ്രൊമോഷന്‍ നടത്തുമ്പോഴും ഉപയോഗിക്കുന്നുണ്ട്.

അത്തരമൊരു വീഡിയോയില്‍ നരേന്ദ്രമോദിയുടെ 'സബ്‌കെ സാത്ത് സബ്‌കെ വികാസ്' എന്ന വരിയും നെഹ്‌റുവിന്‍റെ പ്രശസ്തമായ 'അറ്റ് ദി സ്രോക്ക് ഓഫ് മിഡ് നൈറ്റ്' എന്ന ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപന പ്രസംഗമൊക്കെ കാതരമായ സ്വരത്തിലാണ് വിദ്യ അവതരിപ്പിക്കുന്നത്. 

നടി ശ്രീദേവി അഭിനയിച്ചു തകര്‍ത്ത മിസ്റ്റര്‍ ഇന്ത്യ എന്ന ചിത്രത്തിലെ ഹവാ ഹവായി എന്ന ഗാനവും ചിത്രത്തിലുണ്ട്. സിനിമ കാണാന്‍ ശ്രീദേവി എത്തുകയും ടീം അംഗങ്ങളെ അഭനന്ദിക്കുകയും ചെയ്തു.ശേഖര്‍ കപൂര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീദേവി ചുവടുവച്ച ഗാനം ഇന്ത്യന്‍ സിനിമയിലെ തന്നെ കള്‍ട്ട് ഗാനങ്ങളില്‍ ഒന്നായിരുന്നു. തുംഹാരിയിലെ സുലുവിന് വേണ്ടി ഗാനരംഗത്ത് വിദ്യാബാലനും, നേഹ ധൂപിയ, മലിഷ്‌ക തുടങ്ങിയവരാണ്.