Asianet News MalayalamAsianet News Malayalam

ഒരു കുഞ്ഞിക്കാല്‍ കാണാന്‍ ആഗ്രഹമില്ലെ?; വിദ്യ ബാലന്‍റെ കിടിലന്‍ മറുപടി

Vidya Balan Each film I do is a new baby
Author
First Published Dec 30, 2017, 11:57 AM IST

മുംബൈ: ബോളിവുഡില്‍ വിവാഹ ശേഷവും സജീവമാണ് വിദ്യാ ബാലന്‍. വിദ്യയുടെ ഏറ്റവും പുതിയ ചിത്രമായ തുംഹാരി സുലു ബോക്‌സോഫിസില്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. വരുന്ന ജനുവരി ഒന്നിന് താരത്തിന് 40 വയസ്സ് പൂര്‍ത്തിയാകുകയാണ്. വിദ്യയുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷത്തോളമായി. ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാല്‍ കാണാന്‍ ആഗ്രഹമില്ലേയെന്ന ചോദ്യത്തിന് ഒരു കുഞ്ഞിനായുള്ള സമയം തനിക്കില്ലെന്നായിരുന്നു വിദ്യയുടെ മറുപടി. 

ഓരോ സിനിമയും തനിക്ക് ഒരു കുഞ്ഞിനെപ്പോലെയണെന്നാണ് താരം പറയുന്നത്. തനിക്കിപ്പോള്‍ തന്നെ 20 കുട്ടികളുണ്ടെന്ന് വിദ്യ ചിരിച്ചുകൊണ്ട് പറഞ്ഞു. ഇപ്പോള്‍ കൂടുതല്‍ നല്ല സിനിമകള്‍ ചെയ്യാനാണ് താന്‍ ശ്രദ്ധിക്കുന്നതെന്നും വിദ്യ പറഞ്ഞു. ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ മനസു തുറന്നത്.

പിറന്നാള്‍ ആഘോഷത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പിറന്നാള്‍ ആഘോഷം ഒരുക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം ബോറന്‍ പരിപാടിയാണെന്നാണ് താരം പറഞ്ഞത്. 40ാം വയസിലേക്ക് എത്തുന്നതിനാല്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാന്‍ സുഹൃത്തുക്കളോട് പറഞ്ഞുവെന്നും മികച്ച ഐഡിയുമായി വരുന്നത് സുഹൃത്തുക്കളാണോ ഭര്‍ത്താവാണോ എന്ന് കാത്തിരിക്കുകയാണെന്നും വിദ്യ പറഞ്ഞു.

Follow Us:
Download App:
  • android
  • ios