തൃശൂര്‍: ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുളള ഡി സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കിയതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. എല്‍ഡിഎഫിന്റെ നേതൃത്വത്തിലുളള ചാലക്കുടി മുന്‍സിപ്പല്‍ കൗണ്‍സിലാണ് ശുപാര്ശ നല്‍കിയത്.
2014ല്‍ യുഡിഎഫ് ഭരണകാലത്താണ് ഡി സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കിയത്. ഇതിനായി ദിലീപ് യുഡിഎഫ് അംഗങ്ങള്‍ക്ക് 20 ലക്ഷം രൂപ കൈക്കൂലി നല്‍കിയതായും എല്‍ഡിഎഫ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ശുപാര്‍ശ നല്‍കിയത്. ഭരണപക്ഷത്തു നിന്നുളള കൗണ്‍സിലര്‍ വി. ജോജിയാണ് വിഷയം ഉന്നയിച്ചത്.
