വെള്ളിത്തിരയിലേതുപോലെ തന്നെ ജീവിതത്തിലും മാന്യത പുലര്‍ത്തുന്ന നടനാണ് സൂര്യ. സഹപ്രവര്‍ത്തകരെ സഹായിക്കാനും സൂര്യ തയ്യാറാകാറുണ്ട്. അടുത്തിടെ ജോലിക്കാരന്റെ വിവാഹത്തിന് സൂര്യ കുടുംബ സമേതം എത്തിയതിന്റെ വീഡിയോ വൈറലായിരുന്നു. സൂര്യയുടെ സഹായ മനസ്‍കതയെ കുറിച്ചാണ് സംവിധായകന്‍ വിഘ്‍നേശ് ശിവന് പറയാനുള്ളത്.

എന്റെ സഹ സംവിധായകരുടെ മോശം സാമ്പത്തികസ്ഥിതിയെ കുറിച്ച് ഞാന്‍ സൂര്യയോട് പറഞ്ഞു. പിറ്റേദിവസം തന്നെ അവരെ സഹായിക്കാന്‍ സൂര്യ തയ്യാറായി. സമൂഹത്തിനു വേണ്ടി അദ്ദേഹം ഒരുപാട് ചെയ്യുന്നുണ്ട്, ഒരു പബ്ലിസിറ്റിയുമില്ലാതെ. അതാണ് വെളളിത്തിരയിലും നല്ല സന്ദേശങ്ങളും ഉള്ള സിനിമ ചെയ്യാന്‍ കാരണം- വിഘ്‍നേശ് ശിവന്‍ പറയുന്നു. സൂര്യയുടെതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ താനെ സേര്‍ന്ധ കൂട്ടം സംവിധാനം ചെയ്‍തത് വിഘ്‍നേശ് ശിവനായിരുന്നു. വിഘ്‍നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ നായകന്‍ ശിവകാര്‍ത്തികേയനാണ്.