വിഘ്‍നേശ് ശിവന്റെ സംവിധാനത്തില്‍ ശിവകാര്‍ത്തികേയന്‍ നായകനാകുന്നു. താന സേര്‍ദ്ധ കൂട്ടത്തിനു ശേഷം വിഘ്‍നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ശിവകാര്‍ത്തികേയന്‍ നായകനാകുമെന്നാണ് റിപ്പോര്ട്ട്.

വിഘ്‍നേശ് ശിവന്‍ പുതിയ സിനിമയുടെ തിരക്കഥ ഏതാണ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. സ്റ്റുഡിയോ ഗ്രീന്‍ ആയിരിക്കും ചിത്രം നിര്‍മ്മിക്കുക. മാര്‍ച്ചിലായിരിക്കും ചിത്രീകരണം തുടങ്ങുക എന്നുമാണ് റിപ്പോര്‍ട്ട്.

അതേസമയം പൊന്‍റം സംവിധാനം ചെയ്യുന്ന സിനിമയിലാണ് ശിവകാര്‍ത്തിയേന്‍ അടുത്തതായി അഭിനയിക്കുക. സാമന്ത, സിമ്രാന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. രവികുമാര്‍ സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ സിനിമയിലും ശിവകാര്‍ത്തികേയന്‍ നായകനാകുന്നുണ്ട്.