നയൻതാരയുടെ അവാര്‍ഡിന് വിഘ്‍നേശ് ശിവന്റെ കമന്റ്, വൈറലാകുന്നു
വിഘ്നേശ് ശിവനും നയൻതാരയും വിവാഹിതരാകുന്നുവെന്ന് അടുത്തിടെ വാര്ത്തകള് ഉണ്ടായിരുന്നു. ഇപ്പോഴിതാ വിഘ്നേശ് ശിവൻ നയൻതാരയ്ക്കൊപ്പമുള്ള ഫോട്ടോയ്ക്കിട്ട അടിക്കുറുപ്പ് ആണ് ഓണ്ലൈനില് ചര്ച്ചയാകുന്നത്. എന്റെ അവാര്ഡിനൊപ്പവും അവളുടെ അവാര്ഡിനൊപ്പവും, അഭിമാനിക്കുന്നു. വിജയങ്ങള് തുടരൂ എന്നാണ് വിഘ്നേശ് ശിവൻ അടിക്കുറിപ്പിട്ടത്. ഒരു അവാര്ഡ് ഷോയില് മികച്ച നടിക്കുള്ള അവാര്ഡാണ് നയൻതാരയ്ക്ക് ലഭിച്ചത്. പ്രേക്ഷകപ്രീതിയുടെ നടിയെന്ന അവാര്ഡും നയൻതാരയ്ക്കായിരുന്നു.
