ഇളയദളപതി വിജയ്‍യുടെ പുതിയ സിനിമയ്‍ക്കു പേരിട്ടു. ഭൈരവ് എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ പോസ്റ്റര്‍ ഗണേശ ചതുര്‍ഥി ദിനത്തില്‍ പുറത്തിറക്കും.


ഭരതന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ വിജയ്‍യെ നായകനാക്കി അഴകിയ തമിഴ് മകന്‍ എന്ന സിനിമ ഭരതന്‍ സംവിധാനം ചെയ്‍തിട്ടുണ്ട്. കീര്‍ത്തി സുരേഷും അപര്‍ണ വിനോദും ആണ് ഭൈരവിലെ നായികമാര്‍. ജഗപതി ബാബു വില്ലനായി അഭിനയിക്കുന്നു. ആര്‍ കെ സുരേഷ്, ഡാനിയന്‍ ബാലാജി, സതിഷ്, മിമി ഗോപി, ഹരിഷ് ഉത്തമന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.