ദീപാവലിക്ക് തീയേറ്ററുകളിലെത്തും

തുപ്പാക്കിക്കും കത്തിക്കും ശേഷം എ.ആര്‍.മുരുകദോസ് വിജയ്‍യെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സര്‍ക്കാര്‍ എന്ന് പേരിട്ടു. വിജയ്‍യുടെ പിറന്നാള്‍ ദിനത്തിലാണ് അണിയറക്കാര്‍ പേര് പുറത്തുവിട്ടിരിക്കുന്നത്. ഒപ്പം നായകന്‍റെ ചിത്രമുള്ള ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തെത്തി. നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന നായകന്‍ സിഗരറ്റ് ലൈറ്റര്‍ കൊളുത്തുന്നതാണ് പോസ്റ്ററില്‍. സണ്‍ ടിവി വഴിയാണ് പേരും ഫസ്റ്റ് ലുക്കും പുറത്തുവിട്ടത്.

Scroll to load tweet…

ചടുലതയുള്ള ഒരു ആക്ഷന്‍ ത്രില്ലര്‍ ആവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. വരലക്ഷ്മി ശരത്‍കുമാര്‍, രാധാ രവി, യോഗി ബാബു എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. എ.ആര്‍.റഹ്‍മാനാണ് സംഗീതം. സണ്‍ പിക്‍ചേഴ്‍സാണ് നിര്‍മ്മാണം. വിജയ്‍യുടെ 62ാം ചിത്രമാണിത്. വരുന്ന ദീപാവലിക്ക് തീയേറ്ററുകളിലെത്തും.