കഴിഞ്ഞ വര്‍ഷം പുറത്തെത്തി വിജയം നേടിയ സര്‍ക്കാരിന് ശേഷമുള്ള വിജയ് ചിത്രമാണിത്. അദ്ദേഹത്തിന്റെ കരിയറിലെ 63-ാം ചിത്രവും. 

ബോക്‌സ്ഓഫീസ് വിജയം നേടിയ തെരിക്കും മെര്‍സലിനും ശേഷം വിജയ്‌യെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ചെന്നൈയില്‍ തുടക്കം. ചിത്രീകരണത്തിന് മുന്‍പുള്ള പൂജയാണ് ഇന്ന് നടന്നത്. ചിത്രീകരണം നാളെ മുതല്‍ നടക്കും. വിജയ് അടക്കമുള്ളവര്‍ ചടങ്ങിന് എത്തിയിരുന്നു.

Scroll to load tweet…

കഴിഞ്ഞ വര്‍ഷം പുറത്തെത്തി വിജയം നേടിയ സര്‍ക്കാരിന് ശേഷമുള്ള വിജയ് ചിത്രമാണിത്. അദ്ദേഹത്തിന്റെ കരിയറിലെ 63-ാം ചിത്രവും. ആറ്റ്‌ലിക്കൊപ്പം വിജയ് ഒന്നിച്ച മെര്‍സല്‍ 2017ലാണ് എത്തിയത്. എജിഎസ് സിനിമാസ് ആണ് പുതിയ ചിത്രത്തിന്റെ നിര്‍മ്മാണം.

Scroll to load tweet…

എ ആര്‍ റഹ്മാന്‍ സംഗീതം പകരുന്ന ചിത്രത്തില്‍ യോഗി ബാബു, അന്ധരാജ്, പരിയേറും പെരുമാള്‍ ഫെയിം കതിര്‍ എന്നിവര്‍ക്കൊക്കെ കഥാപാത്രങ്ങളുണ്ട്.