ദേവി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം വിജയ്‍യും പ്രഭുദേവയും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ചിത്രം തമിഴിലും തെലുങ്കിലുമായിട്ടാണ് ഒരുക്കിയിരിക്കുന്നത്.

ഐശ്വര്യ രാജേഷ് ആയിരിക്കും ചിത്രത്തില്‍ നായികയായി എത്തുക. നിരവ് ആണ് സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സിനിമയില്‍ മറ്റ് അഭിനേതാക്കളുടെ കാര്യം പുറത്തുവിട്ടിട്ടില്ല.