Asianet News MalayalamAsianet News Malayalam

കുഞ്ഞച്ചൻ 2 വരുമോ എന്ന് സംശയമുണ്ടാകും, കുഞ്ഞച്ചനായി മമ്മൂക്ക വരും; വിജയ് ബാബു

  • മമ്മൂട്ടി കോട്ടയം കുഞ്ഞച്ചനായെത്തും
  • തര്‍ക്കം പരിഹസിച്ചെന്ന് വിജയ് ബാബു
vijay babu Facebook post on kottayam kunjachan second part

കൊച്ചി: മമ്മൂട്ടിയുടെ ജനപ്രിയ ചിത്രം കോട്ടയം കുഞ്ഞച്ചന്‍റെ രണ്ടാം ഭാഗം വരുമെന്ന് നിര്‍മ്മാതാവ് വിജയ് ബാബു. കോട്ടയം കുഞ്ഞച്ചൻ 2 എന്ന സിനിമയുടെ കോപ്പി റൈറ്റ്സും മറ്റു അനുമതികളും സംബന്ധിച്ച് ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം ക്രിയാത്മകമായ ചർച്ചയിലൂടെ പരിഹരിച്ചെന്ന് വിജയ് ബാബു വ്യക്തമാക്കി. തന്‍റെ ഫേസ്ബുക്ക് പേജിലൂടൊണ് വിജയ് ബാബു ഇക്കാര്യ വ്യക്തമാക്കിയത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കാന്‍‍ ഉദ്ദേശിച്ചിരുന്നത്.

മുമ്പ് പ്രഖ്യാപിച്ചപോലെ തന്നെ 'കോട്ടയം കുഞ്ഞച്ചൻ 2' എന്ന പേരിൽ തന്നെയായിരിക്കും ചിത്രം പുറത്തിറങ്ങുക... ശ്രീ മമ്മൂക്ക കോട്ടയം കുഞ്ഞച്ചൻ എന്ന ടൈറ്റിൽ കഥാപാത്രമായി തന്നെ നിങ്ങൾക്ക് മുന്നിലെത്തും. കോട്ടയം കുഞ്ഞച്ചൻ എന്ന എക്കാലത്തെയും ജനസ്വീകാര്യതയുള്ള സിനിമ സൃഷ്ടിച്ച ഇതിന്റെ അണിയറക്കാർക്കുള്ള നന്ദി ഇതോടൊപ്പം രേഖപ്പെടുത്തുന്നുവെന്നും വിജയ് ബാബു പറഞ്ഞു.


വിജയ് ബാബുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

നമസ്കാരം .... 
'കോട്ടയം കുഞ്ഞച്ചൻ2 എന്ന സിനിമയുടെ കോപ്പി റൈറ്റ്സും മറ്റു അനുമതികളും സംബന്ധിച്ച് ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം ക്രിയാത്മകമായ ചർച്ചയിലൂടെ പരിഹരിച്ചതായുള്ള വിവരം സസന്തോഷം എല്ലാരേയും അറിയിക്കുന്നു...😊
മുമ്പ് പ്രഖ്യാപിച്ചപോലെ തന്നെ 'കോട്ടയം കുഞ്ഞച്ചൻ 2' എന്ന പേരിൽ തന്നെയായിരിക്കും ചിത്രം പുറത്തിറങ്ങുക... ശ്രീ മമ്മൂക്ക കോട്ടയം കുഞ്ഞച്ചൻ എന്ന ടൈറ്റിൽ കഥാപാത്രമായി തന്നെ നിങ്ങൾക്ക് മുന്നിലെത്തും 😊
കോട്ടയം കുഞ്ഞച്ചൻ എന്ന എക്കാലത്തെയും ജനസ്വീകാര്യതയുള്ള സിനിമ സൃഷ്ടിച്ച ഇതിന്റെ അണിയറക്കാർക്കുള്ള നന്ദി ഇതോടൊപ്പം രേഖപ്പെടുത്തുന്നു .. ഒപ്പം രണ്ടാം ഭാഗം അനൗൻസ് ചെയ്തപ്പോൾ മുതൽ ആവേശത്തോടെ കൂടെ നിന്ന എല്ലാർക്കും,അതോടൊപ്പം ടൈറ്റിൽ വിവാദം ഉണ്ടായപ്പോൾ ട്രോളുകൾ കൊണ്ട് പൊതിഞ്ഞ ട്രോളന്മാർക്കും നന്ദി ....🙂
ബാക്കി വിശേഷങ്ങൾ വഴിയേ അറിയിക്കുന്നതാണ് .

Follow Us:
Download App:
  • android
  • ios