സിനിമയില്‍ എന്നും പരീക്ഷണം നടത്തുന്ന നടനാണ് വിജയ് ബാബു. വ്യത്യസ്‍ത ലുക്കില്‍ ഒന്നിനൊന്ന് വ്യത്യസ്‍തമായ കഥാപാത്രങ്ങളാണ് വിജയ് ബാബു അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോഴിതാ മലയാളത്തില്‍ ഒരു പുതിയ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വിജയ് ബാബു തയ്യാറെടുക്കുന്നു. ബുക്കര്‍ സമ്മാന ജേതാവായാണ് വിജയ് ബാബു അഭിനയിക്കുന്നത്. ഇംഗ്ലീഷില്‍ എഴുതുന്ന മലയാളി എഴുത്തുകാരനായാണ് വിജയ് ബാബു അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്.
വ്യാസന്‍ കെ പിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠന്‍ ആചാരിയും ചിത്രത്തില്‍ നായകനായുണ്ട്. സമൂഹത്തിന്റെ രണ്ടു തുറകളിലുള്ളവരെ പ്രതിനിധാനം ചെയ്യുന്നതാണ് വിജയ് ബാബുവിന്റേയും മണികണ്ഠന്‍ ആചാരിയുടേയും കഥാപാത്രങ്ങള്‍. ജീവിച്ചിരിക്കുന്ന രണ്ടു വ്യക്തികളെ അടിസ്ഥാനമാക്കിയാണ് ഇരുവരുടെയും കഥാപാത്രങ്ങളെ രൂപപ്പെടുത്തിയിരിക്കുന്നത്.
