ഗീത ഗോവിന്ദം എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിജയ് ദേവെരകൊണ്ട. അതുകൊണ്ടുതന്നെ വിജയ്‍ ദേവെരകൊണ്ടയുടെ പുതിയ ചിത്രമായ നോട്ടയ്‍ക്കായി ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. ചിത്രം ഇന്ന് റിലീസ് ചെയ്‍തു. ചിത്രത്തിന് വലിയ സ്വീകാര്യതയാണ് തീയേറ്ററുകളില്‍ ലഭിക്കുന്നത്.

നിലവിലെ രാഷ്‍ട്രീയ അവസ്ഥകളാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ ഡയലോഗുകള്‍ക്കും വലിയ കയ്യടി ആണ് ലഭിക്കുന്നത്. വിജയ് ദേവരെകൊണ്ടയുടെ ആരാധകര്‍ക്ക് ആവേശമാകുന്ന രംഗങ്ങള്‍ ചിത്രങ്ങളിലുണ്ടെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. പക്ഷേ വളരെ പുതുമയുള്ള സിനിമയായി ചിത്രത്തിന് മാറാൻ കഴിഞ്ഞില്ലെന്നും ചില പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.
രാഷ്‍ട്രീയപ്രവര്‍ത്തകനായിട്ടാണ് വിജയ് ദേവെരകൊണ്ട ചിത്രത്തില്‍ അഭിനയിക്കുന്നത്. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത് ഷാൻ കറുപ്പുസാമിയാണ്. സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.