Asianet News MalayalamAsianet News Malayalam

വിജയ് ദേവെരകൊണ്ട വീണ്ടും എത്തുന്നു, ടാക്സിവാലയുടെ റിലീസ് തീയ്യതി

ഗീത ഗോവിന്ദം എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിജയ് ദേവെരകൊണ്ട. അതുകൊണ്ടുതന്നെ വിജയ്‍ ദേവെരകൊണ്ടയുടെ പുതിയ ചിത്രങ്ങള്‍ക്കും ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ ചിത്രമായ നോട്ട തീയേറ്ററില്‍ അത്ര വിജയകരമായിരുന്നില്ല. പക്ഷേ ആരാധകര്‍ക്ക് ആവേശമാകാൻ അടുത്ത ചിത്രവുമായി എത്തുകയാണ് വിജയ് ദേവെരകൊണ്ട. പുതിയ ചിത്രമായ ടാക്സിവാല അടുത്തമാസം 16ന് റിലീസ് ചെയ്യുമെന്ന് വിജയ് ദേവെരകൊണ്ട പറഞ്ഞു.

Vijay Deverakondas Taxiwaala gets a release date
Author
Hyderabad, First Published Oct 22, 2018, 12:49 PM IST

ഗീത ഗോവിന്ദം എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിജയ് ദേവെരകൊണ്ട. അതുകൊണ്ടുതന്നെ വിജയ്‍ ദേവെരകൊണ്ടയുടെ പുതിയ ചിത്രങ്ങള്‍ക്കും ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ ചിത്രമായ നോട്ട തീയേറ്ററില്‍ അത്ര വിജയകരമായിരുന്നില്ല. പക്ഷേ ആരാധകര്‍ക്ക് ആവേശമാകാൻ അടുത്ത ചിത്രവുമായി എത്തുകയാണ് വിജയ് ദേവെരകൊണ്ട. പുതിയ ചിത്രമായ ടാക്സിവാല അടുത്തമാസം 16ന് റിലീസ് ചെയ്യുമെന്ന് വിജയ് ദേവെരകൊണ്ട പറഞ്ഞു.

യുവ സംവിധായകൻ, യുവാക്കളുടെ ടീം, പുതിയ കഥ, യുവാക്കള്‍ അഭിനയിക്കുന്നു.. ടാക്സി വാല 16ന് വരുന്നുവെന്നാണ് വിജയ് ദേവെരകൊണ്ട സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. രാഹുല്‍ സങ്കൃത്യൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയങ്ക ജവാല്‍ക്കര്‍, മാളവിക നായര്‍ എന്നിവരാണ് നായികമാരായി എത്തുന്നത്.

 

Follow Us:
Download App:
  • android
  • ios