അമലാ പോള്‍ വീണ്ടും വിജയ്‍യുടെ നായികയാകുന്നു. സിനിമയിലല്ല, പരസ്യ ചിത്രത്തിലാണ് അമലാ പോള്‍ വിജയ്‍യുടെ നായികയായി എത്തുന്നത്. ജോസ് ആലുക്കാസിന്റെ പരസ്യ ചിത്രത്തിലാണ് അമലാ പോളും വിജയ്‍യും അഭിനയിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നേരത്തെ വിജയ്‍യും അമലാ പോളും തലൈവ എന്ന ചിത്രത്തില്‍ ഒന്നിച്ചിരുന്നു. എ എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്‍തത്.

തെരിയാണ് വിജയ്‍യുടേതായി ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രം. അതേസമയം രേവതിയുമൊന്നിച്ചാണ് അമലയുടെ അടുത്ത പടം.