Asianet News MalayalamAsianet News Malayalam

വിവാഹവിരുന്നിന് വിജയ് വരുമോ ഇല്ലയോ? ഒടുവില്‍ ആരാധകരെ ഞെട്ടിച്ച് വിജയ്‍ ഭാര്യക്ക് ഒപ്പം എത്തി!

ആരാധകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ എത്തി വിജയ്‍യും ഭാര്യ സംഗീതയും. വിജയ്‍യുടെ ഔദ്യോഗിക ഫാൻസ് അസോസിയേഷനായ വിജയ് മക്കള്‍  ഇയക്കം എന്ന സംഘടനയുടെ സെക്രട്ടറി ബി സി ആനന്ദിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്താണ് വിജയ് ആരാധകരെ ഞെട്ടിച്ചത്.

Vijay
Author
Pondicherry, First Published Sep 15, 2018, 12:26 PM IST

ആരാധകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ എത്തി വിജയ്‍യും ഭാര്യ സംഗീതയും. വിജയ്‍യുടെ ഔദ്യോഗിക ഫാൻസ് അസോസിയേഷനായ വിജയ് മക്കള്‍  ഇയക്കം എന്ന സംഘടനയുടെ സെക്രട്ടറി ബി സി ആനന്ദിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്താണ് വിജയ് ആരാധകരെ ഞെട്ടിച്ചത്.

പോണ്ടിച്ചേരിയില്‍ നടന്ന വിവാഹച്ചടങ്ങില്‍ വിജയ് എത്തുമോയെന്ന് ആരാധകര്‍ക്ക് ഉറപ്പില്ലായിരുന്നു. പക്ഷേ വിജയ്‍‍ക്ക് ആശംസകള്‍ നേര്‍ന്ന് ഫ്ലക്സുകള്‍ വെച്ച് ആരാധകര്‍ ആഘോഷം തുടങ്ങിയിരുന്നു. ഒടുവില്‍ വിജയ് വിവാഹ വിരുന്നിന് എത്തിയതോടെ ആരാധകര്‍ ആവേശത്തിലായി. വരനും വധുവിനും ആശംസകള്‍ നേര്‍ന്ന വിജയ്, തിരക്കിനെ തുടര്‍ന്നുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാൻ പെട്ടെന്നു തന്നെ മടങ്ങുകയും ചെയ്‍തു.

Follow Us:
Download App:
  • android
  • ios