തമിഴകത്തെ ഏറ്റവും ആരാധകര്‍ ഉള്ള താരങ്ങളില്‍ ഒരാളാണ് വിജയ്. സിനിമയിലെ ബഹളമോ ഒന്നും വ്യക്തിജീവിതത്തില്‍ കാണിക്കാത്ത താരം കൂടിയാണ് വിജയ്. എന്നാല്‍ ഒരിക്കല്‍ വിജയ് ദേഷ്യപ്പെട്ട സംഭവം പറയുകയാണ് ടിവി താരം സഞ്ജീവ്. 

തമിഴകത്തെ ഏറ്റവും ആരാധകര്‍ ഉള്ള താരങ്ങളില്‍ ഒരാളാണ് വിജയ്. സിനിമയിലെ ബഹളമോ ഒന്നും വ്യക്തിജീവിതത്തില്‍ കാണിക്കാത്ത താരം കൂടിയാണ് വിജയ്. എന്നാല്‍ ഒരിക്കല്‍ വിജയ് ദേഷ്യപ്പെട്ട സംഭവം പറയുകയാണ് ടിവി താരം സഞ്ജീവ്.

സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാൻ ഒത്തുകൂടിയതായിരുന്നു സഞ്ജീവും വിജയ്‍യും. സംസാരത്തിനിടെ അഭിപ്രായവ്യത്യാസമുണ്ടായപ്പോള്‍ അത് ഒരു വഴക്കിന് കാരണമായി. വിജയ്‍യെ മനസ്സിലാക്കാതെ ചില കാര്യങ്ങള്‍ പറഞ്ഞത് പ്രകോപനത്തിന് കാരണമായി. അന്ന് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയ വിജയ് പിന്നീട് കുറേക്കാലം എന്നോട് മിണ്ടിയില്ല. ദേഷ്യപ്പെട്ടാല്‍ ബഹളം ഉണ്ടാക്കുന്ന ആളുമല്ല വിജയ്. പക്ഷേ ആ മൌനം തന്നെ കൊല്ലുന്നതിനു തുല്യമായിരുന്നുവെന്ന് സഞ്ജീവ് പറയുന്നു.

താനാണ് തെറ്റ് ചെയ്‍തതെന്ന് പിന്നീട് മനസ്സിലായി. അത് ഒരു പൊതുവേദിയില്‍ പറയുകയും ചെയ്‍തു. വിജയ്‍യോട് മാപ്പ് പറയുകയും ചെയ്‍തു. എന്നാല്‍ എന്തിനാണ് പരസ്യമായി മാപ്പ് പറഞ്ഞതെന്ന് ചോദിച്ച് വിജയ് എന്നെ വിളിച്ചു. വിജയ്‍യ്ക്ക് അധികകാലം ദേഷ്യം വച്ചുപുലര്‍ത്താനാകില്ല- സഞ്ജീവ് പറയുന്നു.

വിജയ്ക്ക് 20 വയസു മാത്രം പ്രായമുള്ളപ്പോള്‍ ഒരു മാസിക അദ്ദേഹത്തിന്റെ സൌന്ദര്യത്തെയും അഭിനയത്തെയും വിമര്‍ശിച്ച് എഴുതി. അത് വായിച്ച രാത്രി വിജയ് ഒരുപാട് കരഞ്ഞു. ഏത് 20 വയസുകാരനും തളര്‍ന്നുപോകുമല്ലോ. എന്നാല്‍ പിന്നീട് അതേ മാസിക തന്നെ വിജയ്‍യെ പ്രശംസിച്ചും എഴുതി. അന്നത്തെ സംഭവം ഇന്നായിരുന്നെങ്കില്‍ വിജയ് ഇങ്ങനെയായിരിക്കില്ല പെരുമാറുക- സഞ്ജീവ് പറയുന്നു.