ചെന്നൈ: രജനികാന്തും കമല്‍ഹാസനും രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതാണ് തമിഴകത്തെ ഇപ്പോഴത്തെ പ്രധാനവാര്‍ത്ത. കമല്‍ ഹാസന്‍ തന്‍റെ രാഷ്ട്രീയ പാര്‍ട്ടി ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന സൂചനകള്‍ നല്‍കി കഴിഞ്ഞു. എന്നാല്‍ രജനികാന്ത് ഇപ്പോഴും കാര്യങ്ങളൊന്നും വ്യക്തമാക്കുന്നില്ല. താന്‍ രാഷ്ട്രീയത്തില്‍ വരണമെന്ന് ദൈവം തീരുമാനിച്ചാല്‍ നടക്കും, യുദ്ധ സമയമാകുമ്പോള്‍ വിളിക്കാം നിങ്ങള്‍ കൂടെയുണ്ടാകണമെന്നാണ് കോടമ്പക്കത്ത് ആരാധകരുമായുള്ള കൂടി കാഴ്ചയില്‍ പറഞ്ഞത്.
രജനിയുടെ രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ ചൂടു പിടിക്കുമ്പോള്‍ രജനികാന്ത് എന്നെങ്കിലും രാഷ്ട്രീയത്തില്‍ വന്നാല്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം കമല്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സൂപ്പര്‍ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചോദ്യം നേരിട്ടത് തമിഴകത്തെ യുവതാരം വിജയ് സേതുപതിയാണ്.
ഇവര്‍ രാഷ്ട്രീയത്തിലേയ്ക്ക് വരുന്നതിനേക്കുറിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം. വിജയ് സേതുപതി പറഞ്ഞത് ഇങ്ങനെ
'ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും രാഷ്ട്രീയത്തില്‍ വരാനുള്ള അവകാശമുണ്ട്. ജനങ്ങളുടെ മേല്‍ കരുണയും സ്‌നേഹവുമുള്ള ആര്‍ക്കും വരാം. ഇങ്ങനെയൊരു ചോദ്യത്തിന്റെ ആവശ്യം പോലുമില്ല. രജനി സാറിനും കമല്‍ സാറിനും വരാം' എന്ന് സേതുപതി പ്രതികരിച്ചു.
