തെലുങ്ക് ചിത്രമായ സൈരാ നരസിംഹ റെഡ്ഡിയുടെ അണിയറ വിശേഷങ്ങളൊന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ‌ ചിത്രത്തിന്റെ ചില ലോക്കേഷൻ കാഴ്ചകളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. 

വ്യത്യസ്തമായ സിനിമകളും വേറിട്ട കഥാപാത്രങ്ങളുമായി ചുരുങ്ങിയ കാലത്തിനിടെ കോളിവുഡിൽ ചുവടുറപ്പിച്ച താരമാണ് വിജയ് സേതുപതി. തമിഴകത്തിന്റെ പ്രിയതാരമായ വിജയ് സേതുപതിയെ മക്കൾ സെൽവൻ എന്നാണ് ആരാധകർ വിളിക്കുന്നത്. തമിഴിൽ മാത്രമല്ല കേരളത്തിലുമുണ്ട് താരത്തിന് ആരാധകർ. കേരളത്തിൽ പ്രദർശനത്തിനെത്തിയ വിക്രം വേദ, 96 തുടങ്ങിയ ചിത്രങ്ങളുടെ വിജയം അതിന് തെളിവാണ്.

96ന്റെ വിജയത്തിന് ശേഷം താരത്തിന്റെതായി ഇറ‍ങ്ങാനിരിക്കുന്നത് മൂന്ന് ബ്രഹ്മാണ്ഡ‍ ചിത്രങ്ങളാണ്. സ്റ്റൈൽ മന്നൽ രജനീകാന്തിന്റെ പേട്ട, സംവിധായകൻ ബാലാജി തരണീതരന്റെ സീതാകാന്തി, സുരീന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന സൈരാ നരസിംഹ റെഡ്ഡി എന്നിവയാണ് ആ മൂന്ന ചിത്രങ്ങൾ. 

View post on Instagram

തമിഴ് ചിത്രമായ പേട്ടയിൽ രജനീകാന്തിന്റെ വില്ലനായാണ് താരമെത്തുക. സീതാകാന്തിയിൽ എണ്‍പതുകാരനായിട്ടാണ് സേതുപതി വേഷമിടുന്നത്. തെലുങ്ക് ചിത്രമായ സൈരാ നരസിംഹ റെഡ്ഡിയുടെ അണിയറ വിശേഷങ്ങളൊന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ‌ ചിത്രത്തിന്റെ ചില ലോക്കേഷൻ കാഴ്ചകളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. 

View post on Instagram

ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സൈരാ നരസിംഹ റെഡ്ഡിയിലെ വിജയ്‌ സേതുപതിയുടെ കഥാപാത്രത്തിന്റെ ലുക്ക്‌ പുറത്തായിരിക്കുകയാണ്. ഒരു സന്ന്യാസിയുടെ വേഷത്തിലാണ് വിജയ്‌ സേതുപതി ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് ലീക്ക് ആയ ചിത്രങ്ങളിലൂടെ വ്യക്തമാകുന്നത്. 

View post on Instagram

ചിരഞ്ജീവി, അമിതാഭ് ബച്ചന്‍, നയന്‍താര എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്ക് താരം രാം ചരണിന്‍റെ നിര്‍മ്മാണക്കമ്പനിയായ കൊനിടെല പ്രൊഡക്ഷന്‍ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.