വിജയ് വീണ്ടും സിനിമയില്‍ പിന്നണി ഗാനം പാടുന്നു. വിജയ്‍യുടെ അറുപതാം ചിത്രത്തില്‍ ആണ് ഗാനം ആലപിക്കുന്നത്. ഭരതന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.


സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. കീര്‍ത്തി സുരേഷ് ആണ് നായിക. എം സുകുമാര്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംവിധായകന്‍ ഭരതന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും.