വിജയ് നായകനാകുന്ന ഭൈരവയില്‍ വിജയരാഘവനും. മലയാളിയായ ഒരു അച്ഛന്റെ വേഷത്തിലാണ് വിജയരാഘവന്‍ സിനിമയില്‍ അഭിനയിക്കുന്നത്. മലയാളിയായ അപര്‍ണാ വിനോദ് ആണ് സിനിമയില്‍ വിജയരാഘവന്റെ മകളായി അഭിനയിക്കുന്നത്.

ഭരതനാണ് സിനിമ സംവിധാനം ചെയ്യുന്നത്. കീര്‍ത്തി സുരേഷ് ആണ് നായിക. ജഗപതി ബാബുവാണ് പ്രതിനായകനായി എത്തുന്നത്. സതീഷ്, ഡാനിയല്‍, ബാലാജി, രാജേന്ദ്രന്‍, ഹാരിഷ് ഉത്തമന്‍ എന്നിവരും സിനിമയിലുണ്ട്. എം സുകുമാര്‍ ആണ് ഛായാഗ്രാഹകന്‍. കബാലി ഫെയിം സന്തോഷ് നാരായണന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്നു. പ്രവീണ്‍ കെ എന്‍ ആണ് എഡിറ്റര്‍, അനില്‍ അരശ് ആണ് സംഘട്ടനവിഭാഗം കൈകാര്യം ചെയ്യുന്നത്.