Asianet News Malayalam

വിജയ്‍യുടെ സര്‍ക്കാര്‍ കളക്ഷൻ റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ?, ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്

വിജയ് നായകനായി എത്തിയ സര്‍ക്കാറിന് തീയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 32 കോടി രൂപയാണ് റിലീസ് ദിവസം ചിത്രം തമിഴ്നാട്ടില്‍ നിന്ന് മാത്രം സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയില്‍ നിന്ന് മാത്രമായി 2.37 കോടി ചിത്രം സ്വന്തമാക്കിയത്. കേരളത്തിലും മികച്ച കളക്ഷനാണ് ചിത്രം സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഔദ്യോഗികമായി ഇക്കാര്യം പുറത്തുവിട്ടിട്ടില്ല.

 

Vijays sarkar boxx office report
Author
Chennai, First Published Nov 7, 2018, 12:36 PM IST
  • Facebook
  • Twitter
  • Whatsapp

വിജയ് നായകനായി എത്തിയ സര്‍ക്കാറിന് തീയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 32 കോടി രൂപയാണ് റിലീസ് ദിവസം ചിത്രം തമിഴ്നാട്ടില്‍ നിന്ന് മാത്രം സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയില്‍ നിന്ന് മാത്രമായി 2.37 കോടി ചിത്രം സ്വന്തമാക്കിയത്. കേരളത്തിലും മികച്ച കളക്ഷനാണ് ചിത്രം സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഔദ്യോഗികമായി ഇക്കാര്യം പുറത്തുവിട്ടിട്ടില്ല.

എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്‍ത് ചിത്രം വിജയ്‍യുടെ കരിയറിലെ എക്കാലത്തേയും മികച്ച വിജയമായി മാറുമെന്നാണ് കരുതുന്നത്. തമിഴ്‍നാട് രാഷ്‍ട്രീയത്തില്‍ ഇടപെടുന്ന ഒരു കോര്‍പറേറ്റ് മേധാവിയായാണ് വിജയ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഗൂഗിള്‍ സിഇഒയെ പോലുള്ള കഥാപാത്രമായിരിക്കും വിജയ്‍യുടെത് എന്ന് നേരത്തെ തന്നെ സംവിധായകൻ പറഞ്ഞിരുന്നു. എ ആര്‍ റഹ്‍മാനാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. വരലക്ഷ്‍മി ശരത്‍കുമാര്‍ ആണ് പ്രധാന സ്‍ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തുപ്പാക്കി, കത്തി എന്ന ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം എ ആര്‍ മുരുഗദോസും വിജയ്‍യും ഒന്നിക്കുന്ന ചിത്രമാണ് എന്ന പ്രത്യേകതയുമുണ്ട്.

Follow Us:
Download App:
  • android
  • ios