സൂര്യയും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് താനാ സേര്‍ന്ത കൂട്ടം. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമ ജനുവരി 12 പ്രദര്‍ശനത്തിന് എത്തും. സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ രസകരമായ സംഭവം അരങ്ങേറി.
സൂര്യയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് കീര്‍ത്തി സുരേഷ് പറഞ്ഞു. സൂര്യയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം തന്ന വിഘ്‌നേഷ് ശിവനും കീര്‍ത്തി നന്ദി പറഞ്ഞു. സംസാരത്തിലുടനീളം വിഘ്‌നേശിനെ ബ്രദര്‍ എന്ന് വിളിച്ചാണ് കീര്‍ത്തി സംസാരിച്ചത്. കീര്‍ത്തിയുടെ ബ്രദര്‍ വിളികേട്ട് വിഘ്‌നേഷ് മറുപടി പ്രസംഗത്തില്‍ കീര്‍ത്തിയെ സിസ്റ്ററുമാക്കി.
10 തവണയോളം കീര്‍ത്തി തന്നെ ബ്രദര്‍ എന്ന് വിളിച്ചു. കീര്‍ത്തി സുരേഷ് സിസ്റ്ററേ നന്ദി എന്നാണ് വിഘ്‌നേഷ് മറുപടിയായി പറഞ്ഞത്. ഇരുവരുടെയും രസകരമായ ബ്രദറും സിസ്റ്റര്‍ വിളിയും സദസ്സിനെ ചിരിപ്പിച്ചു.


