വിക്രമും തമന്നയും ആദ്യമായി ഒന്നിക്കുന്ന ചിത്രം 'സ്കെച്ച്' ടീസര്‍ പുറത്തിറങ്ങി. വിക്രം ആരാധകരെ കോരിത്തരിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാണ് ടീസറില്‍ ഉടനീളെ ഉള്ളത്. പഞ്ച് ഡയലോഗും സ്റ്റൈലിഷ് ഗെറ്റപ്പും മറ്റൊരു ആകര്‍ഷണമാണ്. മറ്റ് താരങ്ങളൊന്നും ടീസറില്‍ പ്രത്യക്ഷപ്പെടുന്നില്ല. വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മലയാളിതാരം ബാബുരാജും വേഷമിടുന്നുണ്ട്. വിക്രമിന്‍റെ 53-ാം ചിത്രമാണിത്. നവംബറില്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ.