മോഹന്‍ലാല്‍ നായകാനായെത്തുന്ന വില്ലന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 27 ന് തിയേറ്ററുകളില്‍ എത്തും. ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായാണ് വില്ലന്‍ തിയേറ്ററുകളില്‍ എത്തുന്നത്. 140 തിയേറ്ററുകളിലാണ് വില്ലന്‍റെ ഫാന്‍സ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. റെക്കോര്‍ട് ചി്ര്രതമായിരിക്കുമെന്നാണ് അവകാശവാദം.
മഞ്ജുവാര്യരാണ് ചിത്രത്തിലെ നായികായായി എത്തുന്നത്. മാത്യൂ മാഞ്ഞൂരാന്‍ എന്ന റിട്ടയേര്‍ഡ് പോലീസ് ഓഫീസറായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. മൂന്നുഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തുക.
ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ചേര്‍ന്ന് ചെയ്യുന്ന നാലാമത്തെ സിനിമയാണ് വില്ലന്‍.
രാജ്യത്തുടനീളമായി 1200 തിയേറ്ററുകളിലാണ് വില്ലന്‍ എത്തുന്നത്. ബോളിവുഡിലെ പ്രധാന മ്യൂസിക് ലേബലുളിലൊന്നായ ജംഗ്ലീ മ്യൂസിക്കാണ് ചിത്രത്തിന്റെ ഓഡിയോ അവകാശം നേടിയത്. 50 ലക്ഷമാണ് ജംഗ്ലി ഇതിനായി മുടക്കിയത്.
തിയേറ്റര്‍ വിവരങ്ങള്‍
