Asianet News MalayalamAsianet News Malayalam

റിലീസിന് മുന്‍പ് പുലിമുരുകനെ മറികടന്ന് വില്ലന്‍

Villain surpasses Pulimurugan record even before its release
Author
First Published Oct 13, 2017, 2:24 PM IST

ഓവർസീസ് റൈറ്റ്സ് വിറ്റുപോയതില്‍ പുലിമുരുകനെ കടന്ന് വില്ലന്‍. 2.50 കോടി രൂപയ്ക്കാണ് ഓവർസീസ് റൈറ്റ്സ് വിറ്റുപോയത്.  1.75 കോടിയായിരുന്നു പുലിമുരുകന്‍റെ ഓവർസീസ് റൈറ്റ്സ്.

ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഏകദേശം മുപ്പതുകോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. സാറ്റലൈറ്റ് ഉൾപ്പെടെയുള്ള തുക കണക്കാക്കുമ്പോൾ പ്രി റിലീസ് ബിസിനസ്സിൽ ചിത്രം ഇപ്പോൾ തന്നെ 13 കോടിക്ക് മുകളിൽ നേടിക്കഴി‍ഞ്ഞു. 

സാറ്റലൈറ്റ് തുകയായി 7 കോടി, ഹിന്ദി ഡബ്ബിങ് റൈറ്റ്സ് 3 കോടി, മ്യൂസിക് റൈറ്റ്സ് 50 ലക്ഷം ഓവർസീസ് 2.50 കോടി എന്നിങ്ങനെയാണ് റിലീസിന് മുന്‍പ് വില്ലന്‍റെ നേട്ടം, മലയാളസിനിമയെ സംബന്ധിച്ചടത്തോളം ഇതും റെക്കോർഡ് ആണ്. 

സ്റ്റൈലിഷ് ക്രൈം ത്രില്ലറിൽ മോഹൻലാലിനൊപ്പം തമിഴ്താരം വിശാൽ, തെലുങ്ക് താരം ശ്രീകാന്ത് എന്നിവരും എത്തുന്നു. മഞ്ജു വാര്യർ, ഹൻസിക, രാശി ഖന്ന, സിദ്ദിഖ്, രഞ്ജി പണിക്കർ, ചെമ്പൻ വിനോദ്, അജു വർഗീസ് എന്നിവരാണ് മറ്റുതാരങ്ങൾ. സിനിമയുടെ ടീസറും ട്രെയിലറും ആരാധകരിൽ തരംഗം സൃഷ്ടിച്ചിരുന്നു. മോഹൻലാലിന്റെ സാൾട് ആൻഡ് പെപ്പർ ലുക്ക് ആണ് മറ്റൊരു ആകർഷണം. ചിത്രം ഒക്ടോബർ 27ന് തിയറ്ററുകളിലെത്തും. 
 

Follow Us:
Download App:
  • android
  • ios