Asianet News MalayalamAsianet News Malayalam

'വില്ലന്‍' ടീസര്‍ പുറത്തിറങ്ങി

villain teaser releases
Author
First Published Apr 27, 2017, 1:05 AM IST

തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും കുറിക്കുകൊള്ളുന്ന ഡയലോഗുകളുമായി മോഹന്‍ലാലിന്റെ പുതിയ ചിത്രം വില്ലന്റെ ടീസര്‍ പുറത്തിറക്കി. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്. ഒരു മിനിട്ടും 11 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ടീസര്‍ പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന ദൃശ്യ-ശ്രവ്യ മികവോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. ബി ഉണ്ണികൃഷ്‌ണന്‍ കഥയെഴുതി സംവിധാനം ചെയ്‌ത ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ് വില്ലന്‍. മോഹന്‍ലാല്‍ പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മഞ്ജുവാര്യരാണ് നായികാവേഷത്തില്‍ എത്തുന്നത്. എട്ട് കെ റെസൊല്യൂഷനില്‍ അണിയിച്ചൊരുക്കിയെന്നതാണ് വില്ലന്‍ എന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യയില്‍ത്തന്നെ ഇതാദ്യമായാണ് 8കെ റെസൊല്യൂഷനില്‍ ഒരു ചിത്രം ഒരുക്കിയിരിക്കുന്നത്. റെഡ് വെപ്പണ്‍ ഹെലിയം 8കെ ക്യാമറയിലാണ് വില്ലന്‍ ചിത്രീകരിച്ചിരിക്കുന്നത്. ലോകസിനിമയിലെതന്നെ ഏറ്റവും അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചിരിക്കുന്ന ഈ ചിത്രം 25-30 കോടി ബജറ്റലാണ് തയ്യാറാക്കിയിരിക്കുന്നത്. മോഹന്‍ലാലിനും മഞ്ജുവിന് പുറമെ തമിഴ്‌ താരം വിശാല്‍, ഹന‍്സിക, തെലുങ്ക് നടി റാഷി ഖന്ന, ശ്രീകാന്ത് എന്നിവരും ചിത്രത്തിലുണ്ട്. പുലിമുരുകനില്‍ മാസ്‌മരികരംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് ഡയറക്‌ടര്‍ പീറ്റര്‍ ഹെയ്ന്‍ തന്നെയാണ് വില്ലനിലും സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. രഞ്ജി പണിക്കര്‍, സിദ്ദിഖ് എന്നിവരും പ്രധാനപ്പെട്ട വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 

ടീസര്‍ കാണാം...

Follow Us:
Download App:
  • android
  • ios