ശ്രേയയുടെ സ്വരത്തില്‍ 'വിമാന'ത്തിലൊരു പ്രണയഗാനം, വീഡിയോ
പൃഥിരാജ് സുകുമാരന്‍ നായകനാകുന്ന 'വിമാനം' എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കൗതുകം നിറഞ്ഞ ഈ ചിത്രത്തിലെ പ്രണയ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ആദ്യഗാനമാണ് പുറത്തിറങ്ങിയത്.
ശ്രേയ ഘോഷാലും നജീം അര്‍ഷാദും ഗോപീ സുന്ദറുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപീ സുന്ദറാണ് ഈണം നല്‍കിയിരിക്കുന്നത്. പ്രദീപ് എം നായരാണ് ചിത്രത്തിന്റെ സംവിധായകന്‍. ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മാണം.