വിനയ് ഫോര്‍ട് എടിഎം സെക്യൂരിറ്റി ഗാര്‍ഡായി അഭിനയിക്കുന്നു. സോളമന്റെ ഉത്തമഗീതം എന്ന സിനിമയിലാണ് വിനയ് ഫോര്‍ട് എടിഎം സെക്യൂരിറ്റിയാകുന്നത്.

അനീവ് സുകുമാര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. കൃഷ്‍ണ പൂജപ്പുരയാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. സിനിമ ഒരു കോമിക് ത്രില്ലറായിരിക്കും. കൊച്ചി, തൊടുപുഴ, കോഴിക്കോട്, മാഹി, ഊട്ടി എന്നിവടങ്ങളാണ് പ്രധാന ലൊക്കേഷന്‍. സിനിമയിലെ മറ്റ് അഭിനേതാക്കളെ തീരുമാനിക്കുന്നതേ ഉള്ളൂ.