വിനയ് ഫോര്‍ട്ട് ഗാന്ധിജിയുടെ രൂപത്തില്‍ അഭിനയിക്കുന്നു. ഗോഡ് സേ എന്ന ചിത്രത്തിലാണ് വിനയ് ഫോര്‍ട്ടിനെ ഗാന്ധിജിയുടെ രൂപത്തില്‍ കാണാനാകുക.

ഹരിശ്ചന്ദ്രന്‍ എന്ന കഥാപാത്രമാണ് വിനയ് ഫോര്‍ട്ടിന്റേത്. ആകാശവാണിയിലെ ഗാന്ധിമാര്‍ഗം എന്ന പ്രോഗ്രാമിന്റെ അവതാരകനാണ് ഹരിശ്ചന്ദ്രന്‍. ഗാന്ധിജിയുടെ ആദര്‍ശങ്ങളിലും ജീവിതത്തിലും ആകൃഷ്‍ടനാകുന്ന കഥാപാത്രമാണ് ഹരിശ്ചന്ദ്രന്‍. ചിത്രത്തില്‍, ഗാന്ധിജിയുടെ രൂപത്തിലുള്ള തന്റെ ഫോട്ടോ വിനയ് ഫോര്‍ട് തന്നെയാണ് പുറത്തുവിട്ടത്. ഷെറിയും ഷൈജു ഗോവിന്ദനും ചേര്‍ന്നാണ് ഗോഡ് സേ ഒരുക്കിയിരിക്കുന്നത്. ഐഎഫ്എഫ്കെയില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.