ലക്ഷദ്വീപിന്‍റെ പശ്ചാത്തലത്തിൽ  സിനിമയുമായി സംവിധായകൻ കമൽ. പ്രണയ മീനുകളുടെ കടൽ എന്ന ചിത്രത്തിൽ നായകൻ വിനായകനാണ്. ദിലീഷ് പോത്തനും ഒരു പ്രധാന വേഷത്തിലുണ്ടാകും.ചിത്രത്തിന്‍റെ പൂജ കൊച്ചിയിൽ നടന്നു. 

ലക്ഷദ്വീപിന്‍റെ പശ്ചാത്തലത്തിൽ സിനിമയുമായി സംവിധായകൻ കമൽ. പ്രണയ മീനുകളുടെ കടൽ എന്ന ചിത്രത്തിൽ നായകൻ വിനായകനാണ്. ദിലീഷ് പോത്തനും ഒരു പ്രധാന വേഷത്തിലുണ്ടാകും.ചിത്രത്തിന്‍റെ പൂജ കൊച്ചിയിൽ നടന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രണയ മീനുകളുടെ കടൽ. പവിഴ ദ്വീപുകളുടെ നാട്ടിൽ നിന്നാണ് കമൽ ഇത്തവണ കഥ പറയുന്നത്. ദ്വീപ് ജീവിതം വരച്ച് കാട്ടുന്ന ചിത്രത്തിൽ വിനായകനും,ദിലീഷ് പോത്തനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ഈ മാസം അവസാനം ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രത്തിന്‍റെ ഭൂരിഭാഗം ചിത്രീകരണവും ലക്ഷദ്വീപിലാണ്. സിനിമയുടെ പൂജ ചടങ്ങിൽ മമ്മൂട്ടിയായിരുന്നു മുഖ്യാതിഥി.

ഗബ്രി ജോസ്, റിതി കുമാർ തുടങ്ങി ഒരു പിടി പുതുമുഖതാരങ്ങളും ചിത്രത്തിലുണ്ട്. സംഗീതം ഷാൻ റഹ്‍മാൻ.