താരസംഘടനകള്‍ക്ക് എതിരെ സംവിധായകന്‍ വിനയന്‍. സൂപ്പര്‍ താരങ്ങള്‍ സംഘടനാ ഭാരവാഹിത്വം ഒഴിയണമെന്നും യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നും വിനയന്‍ അഭിപ്രായപ്പെട്ടു.

താരാധിപത്യം അവസാനിപ്പിക്കണം, മാഫിയകളെ തിരിച്ചറിയാന്‍ കഴിയണം. സംഘടനകള്‍ പൊളിച്ചെഴുതി സര്‍ക്കാര്‍ മേല്‍നോട്ടത്തിലാക്കാന്‍ ഹൈ പവര്‍ കമ്മിറ്റി രൂപീകരിക്കണമെന്നും വിനയന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.