കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് നായകനായി എത്തുന്ന രാമലീല അടുത്ത ആഴ്ച തിയേറ്ററുകളില്‍ എത്തും. നിരവധി ആളുകളാണ് പ്രതിഷേധിച്ചും അനുകൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കാനുദ്ദേശിക്കുന്ന തിയേറ്ററുകള്‍ തകര്‍ക്കണമെന്ന ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് അംഗം ജി.പി രാമചന്ദ്രന്‍റെ പ്രസ്താവന വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 

സിനിമയെ പിന്തുണച്ച് സിനിമാ രംഗത്തുനിന്ന് ജോയ് മാത്യൂ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സംവിധായകനും നടനുമായ വിനീത് ശ്രീനിവാസനും സിനിമയെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്. താന്‍ തിയേറ്ററില്‍ തന്നെ പോയി സിനിമാ കാണുമെന്നും താരം വ്യക്തമാക്കി.ചില ആളുകള്‍ അവരുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടിലും ആക്രോശിക്കുകയും അലറിച്ചിരിക്കുകയുമാണ്. 

നീതിക്ക് വേണ്ടിയാണ് ഇതൊക്കെ എന്ന് പറയുമ്പോഴും അത് സമൂഹത്തിനായാലും വ്യക്തികള്‍ക്കായാലും ദേഷം മാത്രമേ വരുത്തിവയ്കുകയുള്ളുവെന്നും താരം വ്യക്തമാക്കി. അരുണ്‍ ഗോപിക്ക് അദ്ദേഹത്തിന്റേതായ മഹത്വമുണ്ട്. ആ സിനിമയ്ക്കും അതു ഉണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും താന്‍ രാമലീല കാണുമെന്നും വിനീത് വ്യക്തമാക്കി.