വേലൈ ഇല്ലാ പട്ടധാരിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11നാണ് സിനിമ റിലീസ് ചെയ്യുക.

ധനുഷ് ആണ് സിനിമയിലെ നായകന്‍. അമലാ പോള്‍ നായികയായി എത്തുന്നു. സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന സിനിമയില്‍ കാജോളും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അതേസമയം സിനിമയുടെ ഹിന്ദി, തെലുങ്ക് പതിപ്പുകളുടെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല.