നല്ലനാളേക്കുവേണ്ടി ഇന്നുകള്‍ ഇല്ലാതെപോകുന്നവര്‍ക്കായി ശ്രീബാല കെ മേനോന്റെ സംഗീത ആല്‍ബത്തിന് പ്രണയത്തിന്റെ വിരഹമുഖം

നല്ലനാളേക്കുവേണ്ടി ഇന്നുകള്‍ ഇല്ലാതെപോകുന്നവര്‍ക്കായി... പ്രണയത്തിന്‍റെ വേറിട്ട വിരഹമുഖത്തിന്‍റെ ഗാനാവിഷ്കരവുമായി മലയാളികളുടെ സംവിധായിക ശ്രീബാല കെ മേനോന്‍. ജീവിതത്തില്‍ വരാനിരിക്കുന്ന നല്ല നാളുകള്‍ക്കായി ഇന്നിനെ ഹോമിക്കുന്നവരുടെ വിരഹ ദുഃഖവും ഏകാന്തതയും പറയുന്ന ഗാനത്തില്‍ ബോംബെ ജയശ്രീയുടെ ശബ്ദം ത്രീവ്രത കൂടുന്നു. 

വിരഹത്തിലെ പെരുമ്പുഴ ഗോപാലകൃഷ്ണന്‍റെ വരികള്‍ക്ക് സതീഷ് രാമചന്ദ്രന്‍ ഈണം നല്‍കിയിരിക്കുന്നു. നിഖില വിമല്‍, കണ്ണന്‍ നായര്‍ എന്നിവരാണ് സംഗീത ആല്‍ബത്തില്‍ വേഷമിട്ടിരിക്കുന്നത്.