ബോളിവുഡിന്റെ സ്വന്തം സുന്ദരി സണ്ണിലിയോണ്‍ തെന്നിന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്ന ത്രില്ലിലാണ് ആരാധകര്‍. സണ്ണിലിയോണ്‍ നായികയാവുന്ന വീരമാ ദേവിയുടെ ചിത്രീകരണം ആരംഭിച്ചു. തമിഴിലും മലയാളത്തിലും ഹിന്ദിയിലുമായി പുറത്തിറങ്ങുന്ന ചിത്രത്തില്‍ രാഞ്ജിയായാണ് സണ്ണിലിയോണ്‍ വേഷമിടുന്നത്.

തെലുങ്ക് നടന്‍ നവദീപാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. യുദ്ധപശ്ചാത്തലത്തിലാണ് സിനിമ ഒരുക്കുന്നത്. തമിഴ് നടന്‍ നാസറും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തമിഴ് നടന്‍ നാസറും പ്രധാന വേഷത്തിലെത്തുന്നുണ്ട്.