തലക്കെട്ട് കണ്ട് തെറ്റിദ്ധരിക്കല്ലേ. മോഹന്‍ലാലിനെ വിരാട് കോഹ്‍ലി അനുകരിച്ച കാര്യമല്ല പറഞ്ഞുവരുന്നത്. ഒരു ട്രോളിന്റെ കാര്യമാണ് പറയുന്നത്. വിരാട് കോഹ്‍ലി പരിശീലനത്തിനായി ഫുട്ബോള്‍ കളിക്കുമ്പോഴുള്ള ചലനങ്ങളാണ് മോഹന്‍ലാലുമായി സാമ്യം കണ്ടെത്തി ട്രോളര്‍മാര്‍ പോസ്റ്റ് ചെയ്‍തിരിക്കുന്നത്. ദൂരെ കിഴക്കുദിക്കും മാണിക്ക ചെമ്പഴുക്കാ എന്ന പാട്ടിന് ലാലേട്ടന്‍ വയ്‍ക്കുന്ന ചുവടുപോലെയാണ് വിരാട് കോഹ്‍ലിയുടെ ഫുട്ബോള്‍ എന്നാണ് ഫോട്ടോ സഹിതം ട്രോള്‍ ചെയ്‍ത് പറയുന്നത്. ഇതാ ആ ഫോട്ടോ ചുവടെ..

