അനുഷ്‌കയെ വാനോളം പുകഴ്ത്തി കോലി 'എന്നെ നീ പേടിപ്പിച്ചു, പക്ഷേ നിന്നെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു'; കോലി

അനുഷ്‌ക ശര്‍മ്മയുടെ ഏറ്റവും പുതിയ ചിത്രമായ പാരിയിലെ പ്രകടനത്തെ പുകഴ്ത്തി ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് നായകനുമായ വിരാട് കോലി. അനുഷ്‌ക പ്രധാന വേഷത്തിലെത്തിയ ബോളിവുഡ് ഹൊറര്‍ ചിത്രം പാരി ഇന്നാണ് തീയറ്ററുകളിലേക്ക് എത്തിയത്. അനുഷ്‌കയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇതെന്നാണ് കൊലി ട്വിറ്ററില്‍ കുറിച്ചത്. സിനിമയുടെ പ്രിവ്യൂ ഷോ കണ്ടതിന് ശേഷമാണ് ഭാര്യയെ അഭിനന്ദിച്ച് നായകന്‍ ട്വിറ്ററില്‍ പോസ്റ്റിട്ടത്. 

'കഴിഞ്ഞ രാത്രിയാണ് പാരി കണ്ടത്. എന്റെ ഭാര്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. കഴിഞ്ഞ കുറച്ചുകാലങ്ങള്‍ക്കിടയില്‍ താന്‍ കണ്ട ഏറ്റവും നല്ല സിനിമയാണ് ഇത്. കുറച്ച് പേടിച്ചു, പക്ഷെ നിന്നെക്കുറിച്ച് എനിക്ക് അഭിമാനമാണ്.'- വിരാട് കോലി കുറിച്ചു.

നവാഗതനായ പ്രോസിത് റോയ് സംവിധാനം ചെയ്ത ചിത്രം അനുഷ്‌ക ശര്‍മയുടെ ഉടമസ്ഥതയിലുള്ള ക്ലീന്‍ സ്‌ളേറ്റ് ഫിലിംസാണ് നിർമിക്കുന്നു. അനുഷ്ക ശര്‍മ്മ നിര്‍മ്മാതാവാകുന്ന മൂന്നാമത്തെ ചിത്രമാണ് പാരി. ബംഗാളി നടന്‍ പരംബ്രത ചാറ്റര്‍ജിയാണ് ചിത്രത്തിലെ നായകന്‍. രജത് കപൂര്‍, പരംബ്രത ചാറ്റര്‍ജി എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. വിരാട് കോഹ്‌ലിയുമായുളള വിവാഹശേഷം പുറത്തിറങ്ങുന്ന അനുഷ്കയുടെ ആദ്യ സിനിമയാണ് ‘പാരി’.

Scroll to load tweet…