സെലിബ്രറ്റി കമിതാക്കളായ വിരാട് കോഹ്‍ലിയും അനുഷ്‍കയും ചെറിയകാലത്തെ പിണക്കത്തിനു ശേഷം വീണ്ടും ഒന്നിച്ചുവെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കോഹ്‍ലിയുടെ അമ്മയെ അനുഷ്‍‌ക കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. വിമാനത്താവളത്തില്‍ വച്ച് കോഹ്‍ലി അനുഷ്‍കയെ യാത്രയാക്കുകയും ചെയ്‍തതിനെ തുടര്‍‌ന്നും ഇവരുടെ പ്രണയം വീണ്ടും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. ഏറ്റവും ഒടുവില്‍, അനുഷ്‍കയെ വിരാട് കോഹ്‍ലി അന്പരിപ്പിച്ച വാര്‍ത്തയാണ് ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കുന്നത്.


അനുഷ്‌കയുടെ പുതിയ ചിത്രമായ ഫില്ലോരിയുടെ സെറ്റില്‍ വിരാട് കോഹ്‍‌ലി അപ്രതീക്ഷിത സന്ദര്‍ശനം നടത്തുകയാണ്. മുന്‍കൂട്ടി അറിയിക്കാതെയുള്ള വിരാട് കോഹ്‍ലിയുടെ സന്ദര്‍ശനം അനുഷ്‍കയെ അന്പരിപ്പിച്ചുവെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. അന്‍ഷായി ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദില്‍ജിത്ത് ദോസാഞ്ചാണ് നായകന്‍. അനുഷ്ക തന്നെയാണ് ചിത്രം നിർമിക്കുന്നത്.