വാര്‍ത്താകോളങ്ങളില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്ന പ്രണയജോഡിയാണ് ബോളിവുഡ് സുന്ദരി അനുഷ്ക ഷര്‍മയും ക്രിക്കറ്റ് നായകന്‍ വിരാട് കോലിയും. ഇവരെ കുറിച്ചുളള വാര്‍ത്തകള്‍ അറിയാന്‍ അരാധകര്‍ക്ക് ഇഷ്ടവുമാണ്. ഇപ്പോള്‍ ഇതാ അനുഷ്‌ക ശര്‍മ്മയുടെ വിളിപ്പേര് പരസ്യപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സാക്ഷാല്‍ വിരാട് കോലി. ഒരു സ്വകാര്യ ചാനലില്‍
ആമീര്‍ഖാനുമായുളള ചാറ്റ് ഷോയിലൂടെയാണ് അനുഷ്കയെ താരം വിളിക്കുന്ന പേര് പരസ്യമായത്.

അനുഷ്കയുമായുളള ബന്ധത്തെ കുറിച്ചുളള ആമീര്‍ ഖാന്‍റെ ചോാദ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു കോലിയുടെ നാവില്‍ നിന്ന് ആ പേര് പുറത്തുവന്നത്. 'നുഷ്കി' എന്നാണ് കോലി അനുഷ്കയെ വിളിക്കുന്നത്. അഭിമുഖത്തിന്‍റെ പൂര്‍ണരൂപം ഞായര്‍ച ചാനല്‍ പുറത്തുവിടും.

Scroll to load tweet…