മഹേഷ് ബാബു നായകനാകുന്ന പുതിയ ചിത്രമാണ് മഹര്‍ഷി. വംശി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഡ്ജെയാണ് നായിക. മഹര്‍ഷിയുടെ ചിത്രീകരണം ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് വിദേശത്തെ ഷൂട്ടിംഗ് നീളുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിക്കേണ്ടത് യുഎസില്‍ ആയിരുന്നു. എന്നാല്‍ പല പ്രശ്‍നങ്ങള്‍ കാരണം ചിത്രീകരണം നീണ്ടുപോകുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സെപ്തംബര്‍ അവസാന വാരം ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്നെങ്കിലും വിസ പ്രശ്‍നങ്ങള്‍ കാരണം ഷെഡ്യൂള്‍ വൈകുമെന്നാണ് വാര്‍ത്ത. 25 ദിവസത്തെ ചിത്രീകരണമാണ് യുഎസില്‍ വേണ്ടത്.