തമിഴകത്തിന്റെ തല അജിത്തിനാണ് ഇപ്പോള്‍ ആരാധകര്‍ ഏറെയും. തമിഴകത്ത് സാധാരണ പ്രേക്ഷകര്‍ മുതല്‍ യുവതാരങ്ങള്‍ വരെ തലയുടെ ആരാധകരാണ്. അജിത്തിന്റെ ചിത്രങ്ങളുടെ പ്രമോഷനായി യുവതാരങ്ങള്‍ എത്തുന്നതും അതുകൊണ്ടുതന്നെ. പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും അജിത്ത് അങ്ങനെ തലക്കനത്തോടെ പെരുമാറുന്നയാളല്ലെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. അജിത്തിനെ തനിക്ക് സാറെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് വിശാല്‍ പറയുന്നു. അദ്ദേഹം നല്ലൊരു സുഹൃത്തിനെപ്പോലെയാണ് തന്നോട് പെരുമാറുന്നതെന്നും വിശാൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എല്ലാ നടന്മാരെയും ഒരേപോലെയാണ് കാണുന്നതെന്നും വിശാല്‍ പറഞ്ഞു. ചിന്പുവിനോട് ഒരു പകയുമില്ല. സംഘടനയിൽ നിന്നുള്ള ചിന്പുവിന്റെ രാജി തന്നെ ഞെട്ടിച്ചെന്നും ഇതുസംബന്ധിച്ച് ചർച്ചയിലാണെന്നും വിശാൽ പറഞ്ഞു.