വിവാഹം കഴിക്കുകയാണെങ്കില്‍ താന്‍ തന്നെ എല്ലാവരെയും അക്കാര്യം അറിയിക്കും. എതെങ്കിലും പെണ്‍കുട്ടിയുടെ ചിത്രം വച്ച് ഇത്തരം പ്രചരണങ്ങള്‍ നടത്തരുത്. അത്തരത്തില്‍ പ്രചരണം നടത്താന്‍ ആര്‍ക്കും അവകാശമില്ലെന്നും വിശാല്‍ കൂട്ടിച്ചേര്‍ത്തു

ചെന്നൈ: സമൂഹ മാധ്യമങ്ങളിലെ വ്യാജ വാര്‍ത്തയോട് രൂക്ഷമായി പ്രതികരിച്ച് തമിഴ് നടന്‍ വിശാല്‍ രംഗത്ത്. തന്‍റെ വിവാഹം ഉടനുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കൊപ്പം ഒരു പെണ്‍കുട്ടിയുടെ ചിത്രം ശ്രദ്ധയില്‍ പെട്ടെന്നും താരം വ്യക്തമാക്കി. ഇത്തരം പ്രചരണങ്ങള്‍ എന്തിന് വേണ്ടിയാണ് നടത്തുന്നതെന്ന് ചോദിച്ച വിശാല്‍ വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും അഭ്യര്‍ഥിച്ചു.

Add Asianetnews as a Preferred SourcegooglePreferred

വിവാഹം കഴിക്കുകയാണെങ്കില്‍ താന്‍ തന്നെ എല്ലാവരെയും അക്കാര്യം അറിയിക്കും. എതെങ്കിലും പെണ്‍കുട്ടിയുടെ ചിത്രം വച്ച് ഇത്തരം പ്രചരണങ്ങള്‍ നടത്തരുത്. അത്തരത്തില്‍ പ്രചരണം നടത്താന്‍ ആര്‍ക്കും അവകാശമില്ലെന്നും വിശാല്‍ കൂട്ടിച്ചേര്‍ത്തു.

ഹൈദരാബാദ് സ്വദേശിനിയായ അനീഷ എന്ന് പേരുള്ള പെണ്‍കുട്ടിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയിലും ചില തെലുങ്ക് ഓണ്‍ലൈനുകളിലും വാര്‍ത്തയായത്. വിശാലും അനീഷയും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം കഴിക്കുമെന്നുമായിരുന്നു പ്രചരണം. നേരത്തെ ശരത്കുമാറിന്‍റെ മകളും നടിയുമായ വരലക്ഷ്മിയുമായി വിശാല്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ താരങ്ങള്‍ ഇത് നിഷേധിച്ചിരുന്നു.