ദിവസങ്ങള്‍ക്ക് മുന്‍പ് പൊങ്കല്‍ ആശംസകള്‍ക്കൊപ്പം വിശാലുമായി നടക്കാനിരിക്കുന്ന വിവാഹത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ അനിഷ അല്ല വെളിപ്പെടുത്തിയിരുന്നു. വിശാലിനൊപ്പമുള്ള ചിത്രവും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
തമിഴ് താരവും നടികര്‍ സംഘം സെക്രട്ടറിയുമായ വിശാല്‍ വിവാഹിതനാവുന്നു. തെലുങ്ക് നടിയും ഗായികയുമായ അനിഷ അല്ല റെഡ്ഡിയാണ് വധു. ട്വിറ്ററില്‍ അനിഷയുമൊത്തുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് വിശാല്‍ വിവാഹക്കാര്യം പുറത്തുവിട്ടത്.
തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ വിശാലിന്റെ വിവാഹത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ കുറച്ചുനാളായി മാധ്യമങ്ങളിലുണ്ട്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് പൊങ്കല്‍ ആശംസകള്‍ക്കൊപ്പം വിശാലുമായി നടക്കാനിരിക്കുന്ന വിവാഹത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ അനിഷ അല്ല വെളിപ്പെടുത്തിയിരുന്നു. വിശാലിനൊപ്പമുള്ള ചിത്രവും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
വിജയ് ദേവരകൊണ്ട നായകനായ പെല്ലി ചൂപ്പുളു, അര്‍ജ്ജുന്‍ റെഡ്ഡി എന്നീ സിനിമകളില്‍ അനിഷ അഭിനയിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ ബിസിനസുകാരനായ വിജയ് റെഡ്ഡിയുടെയും പദ്മജയുടെയും മകളാണ് അനിഷ.
