മോഹന്‍ലാല്‍ നായകനാകുന്ന പുതിയ മലയാള സിനിമയില്‍ തമിഴ് നടന്‍ വിശാലും പ്രധാന വേഷത്തില്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് വിശാലും അഭിനയിക്കുന്നത്. തെലുങ്ക് താരം ശ്രീകാന്തും സിനിമയില്‍ പ്രധാന കഥാപാത്രമായി ഉണ്ട്.

അജു വർഗീസ്, ചെമ്പൻ വിനോദ് തുടങ്ങിയവരാണ് മറ്റുതാരങ്ങൾ. വിഎഫ്എക്സിനും സ്പെഷൽ ഇഫക്ടിനും പ്രാധാന്യമുള്ള ത്രില്ലറായാണ് ബി ഉണ്ണികൃഷ്ണൻ സിനിമ ഒരുക്കുന്നത്. റോക്ലിൻ വെങ്കിടേഷ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. മനോജ് പരമഹംസയാണ് ഛായാഗ്രാഹകന്‍. ഫോര്‍ മ്യൂസിക് ടീമാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.