തിരക്കഥാകൃത്തും നടനുമായ വിഷ്ണു ഉണ്ണിക്കൃഷ്ണന് ഷൂട്ടിംഗിനിടെ പരുക്കേറ്റു. മട്ടാഞ്ചേരിയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ചാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന് പരുക്കേറ്റത്.
മമ്മൂട്ടി നായകനാകുന്ന സിനിമയിലാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഷാംദത്ത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ തിരക്കഥയെഴുതിയ നായകനായി അഭിനയിച്ച കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ വിജയം സ്വന്തമാക്കിയിരുന്നു.
