ദീപക് പറമ്പോല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് വിശ്വവിഖ്യാതരായ പയ്യന്‍മാര്‍. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രാജേഷ് കണ്ണങ്കരയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

വി ദിലീപിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, സുധി കോപ്പ, മനോജ് കെ ജയന്‍, ദേവന്‍ തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നു.